നിതിൻ പുളിമൂട്ടിൽ

Nithin Pulimoottil

കോട്ടയം ജില്ലയിലെ പൂവന്തുരുത്ത് സ്വദേശിയായ നിതിൻ പോസ്റ്റ് ഗ്രാജുവേഷനു ശേഷം WIFT (Westford Institute of Film Technology)യിൽ നിന്നും ഡയറക്ഷൻ പഠനത്തിനുശേഷം 'The Autopsy' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. പിന്നീട് Just Fun Chumma2 എന്ന ടിവി പ്രോഗ്രാമിൽ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായി.

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ അസ്സി.ഡയറക്ടറായി സിനിമയിൽ തുടക്കം കുറിച്ചു. അതിൽ ഒരു ഹിന്ദിക്കാരൻ ഭായിയുടെ വേഷത്തിൽ ആദ്യമായി സിനിമയിൽ അഭിനയിക്കുകയും ചെയ്തു. പ്രീ പ്രൊഡക്ഷൻ സമയത്ത്  ബാബു നമ്പൂതിരി എന്ന കളിയാക്കലിൽ നിന്നുമാണ് അവസാനം ബംഗാളി ഭായി എന്ന് കഥാപാത്രം അഭിനയിക്കാൻ അവസരം കിട്ടുന്നത്. 

ഇപ്പോൾ Gang pictures productions എന്ന AD ഫിലിം കമ്പനിയിൽ മൈക്കിൾ കാലായിൽ ജോർജിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു.