നികിത നയ്യാർ

Nikita Nayyar
Date of Death: 
തിങ്കൾ, 26 January, 2026
ബേബി നികിത

അമേരിക്കയിൽ ജോലി ചെയ്യുന്ന ഡോണി തോമസിന്റെയും കപ്പ ടി.വി അവതാരിക നമിതാ മാധവൻകുട്ടിയുടെയും മകളായി 2004 -ൽ കൊല്ലം കരുനാഗപ്പള്ളിയിലാണ് നികിത നയ്യാർ ജനിച്ചത്. 2009 -ൽ രാജ് ബാബു സംവിധാനം ചെയ്ത കളേഴ്‌സ് എന്ന സിനിമയിൽ ബാലനടിയായി അഭിനയരംഗത്തേക്കെത്തി. അതിനുശേഷം 2010 -ൽ ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലും അഭിനയിച്ചു.

പിന്നീട് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നതിനാൽ നികിത സിനിമയിൽ അഭിനയിച്ചിരുന്നില്ല. ശരീരത്തിൽ അധികമായി ചെമ്പ് അടിഞ്ഞുകൂടുന്ന അപൂർവ ജനിതക വൈകല്യരോഗമായ വിൽസൺസ് കാരണം നികിതയ്ക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ രണ്ടുവട്ടം നടത്തിയിരുന്നു. ബി.എസ്.സി സൈക്കോളജിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് രണ്ടാമത്തെ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നുള്ള ചികിത്സയിലിരിക്കെ 2025 ജനുവരിയിൽ നികിത നയ്യാർ അന്തരിച്ചു.