നവ്യ ഡേവി
ഫാഷൻ ഡിസൈനറും മോഡലും നടിയുമായ നവ്യ ഡേവി തൃശൂർ സ്വദേശിനിയാണ്. ഡേവി പോൾ, റീത്ത എന്നിവരാണ് മാതാപിതാക്കൾ.
ബറോഡയിലെ ഓക്സിലിയം കോൺവെൻ്റ് സ്കൂൾ, ഭാരതിയ വിദ്യാലയ ഗോപിചെട്ടിപാളയം, സേലം ഹോളി ഏഞ്ചൽസ് മെട്രിക് സ്കൂൾ, കോയമ്പത്തൂർ അൽവേർണിയ എച്ച്. എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദവും, ബ്രാസ് ട്രാക്ക്സ് എന്ന ക്ലോത്തിംഗ് ബ്രാൻറിൽ ഇൻ്റേൺഷിപ്പും പൂർത്തിയാക്കിയ നവ്യ, ചെന്നെയിൽത്തന്നെ ഒരു വസ്ത്രനിർമ്മാണ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനറായും പ്രവർത്തിച്ചിരുന്നു.
മോഡലിംഗ് രംഗത്തും സാന്നിധ്യമറിയിച്ചിട്ടുള്ള ഇവർ നല്ലൊരു ചിത്രകാരി കൂടിയാണ്.
2019 ഡിസംബറിൽ കൊച്ചിയിൽ വച്ച് നടന്ന 'മിസ്സ്.കേരള' സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത നവ്യ അതിൽ ആദ്യ അഞ്ച് സ്ഥാനക്കാരിലൊരാളാവുകയും, 'മിസ്സ് ബ്യൂട്ടിഫുൾ ഹെയർ' പട്ടം കരസ്ഥമാക്കുകയും ചെയ്തു.
2021 ൽ മനു വാര്യർ സംവിധാനം ചെയ്ത കുരുതി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തി.