നാഗേശ്വര റാവു
അക്കിനേനി വെങ്കിട രത്നത്തിന്റേയും പുന്നമ്മയുടെയും മകനായി ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ചു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാഗേശ്വര റാവുവിന് പ്രൈമറി വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളൂ.. പത്ത് വയസ്സുമുതൽ തന്നെ അദ്ദേഹം നാടകവേദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി. നാടകനടനായി അഭിനയ രംഗത്ത് തുടക്കമിട്ട നാഗേശ്വര റാവു Harishchandra, Kanakatara, Vipranarayana, Telugu Talli, Aasajyoti, Satyanveshanam... തുടങ്ങിയ നാടകങ്ങളിലൂടെ പ്രശസ്തനായി. 1941 -ൽ Dharma Patni എന്ന തെലുഗു ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് അദ്ദേഹം സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു.
ഗണ്ഡശാല ബാലരാമയ്യ എന്ന സിനിമ സംവിധായകനുമായി പരിചയപ്പെട്ടതാണ് നാഗേശ്വര റാവുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ബാലരാമയ്യ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച Sri Seeta Rama Jananam(1944) എന്ന തെലുഗു ചിത്രത്തിൽ അദ്ദേഹം നായകനായി. തുടർന്ന് നിരവധി തെലുഗു ചിത്രങ്ങളിലുടെ നാഗേശ്വര റാവു മുൻനിര നായക പദവിയിലേക്കുയർന്നു. Laila Majnu, Anarkali, Devadasu, Mayabazar, Navaratri... എന്നിവയുൽപ്പെടെ നിരവധി തെലുഗു സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. നാഗേശ്വര റാവുവിന്റെ പല സിനിമകളും മലയാളത്തിൽ മൊഴിമാറ്റി ഇറങ്ങിയിട്ടുണ്ട്. ശാന്തി നിവാസ്, ശങ്കരാഭരണം, മേഘസന്ദേശം, ശ്രീരാമരാജ്യം - ഡബ്ബിങ് എന്നിവയാണ് മൊഴിമാറ്റി റിലീസ് ചെയ്ത സിനിമകൾ. ഹൈദരാബാദിലെ പ്രശസ്തമായ അന്നപൂർണ സ്റ്റുഡിയോസ് സ്ഥാപകനായ നാഗേശ്വര റാവു. തെലുങ്ക് സിനിമയെ മഡ്രാസിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. പദ്മ ഭൂഷൺ (1988), പദ്മ വിഭൂഷൺ (2011), ദാദാസാഹിബ് ഫാൽക്കെ അവാർഡ് (1991) എന്നീ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള അക്കിനേനി നാഗേശ്വര റാവു 2014 നവംബറിൽ അന്തരിച്ചു.
നാഗേശ്വര റാവുവിന്റെ ഭാര്യ അന്നപൂർണ്ണ. മക്കൾ സത്യവതി, വങ്കട്ട് രത്നം (സിനിമാനിർമ്മാതാവ്), നാഗ സുശീല, സരോജ, നാഗാർജുന അക്കിനേനി(സിനിമാതാരം).


