നഫീസ ഹാനിയ

Nafisa Haniya

സലിലിന്റെയും നൂറിദയുടെയും.മകളായി കണ്ണൂരിൽ. ജനിച്ചു. സൗണ്ട് ടെക് മീഡിയയിൽ നിന്നും ഓഡിയോ ടെക്‌നോളജിയിൽ  ഡിപ്ളോമയാണ് നഫീസയുടെ വിദ്യാഭ്യാസം. സ്കൂൾതലം മുതൽക്കേ നഫീസ കലാപ്രവർത്ഥനങ്ങളിൽ പങ്കെടുത്തിരുന്നു. പതിനാറാംവയസ്സുമുതൽ സംഗീതമേഖലയിൽ പ്രൊഫഷണലായീ പ്രവർത്തിക്കാൻ തുടങ്ങി.

" മോസ്റ്റ് എലിജിബിൾ ബാച്ചിലർ " എന്ന തെലുങ്ക് സിനിമയിൽ ഗോപിസുന്ദറിന്റെ സംഗീതത്തിൽ പാടിക്കൊണ്ടാണ്  നഫീസ ഹാനിയ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ അടി എന്ന മലയാള ചിത്രത്തിലും ഒരു ഗാനം ആലപിച്ചു. അടിയിൽ നഫീസ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നയൻതാര നായികയായ " കണക്ട് " എന്ന തമിഴ് സിനിമയിൽ അന്ന ജോസഫ്(അമ്മു) എന്ന കഥാപാത്രമായി നഫീസ അഭിനയിച്ചിട്ടുണ്ട്.

വിലാസം - ഗാലക്‌സി ഗ്രീൻ, ഇ 11, രാജഗിരി വാലി, സി എസ് ഇ സെഡ്, പി ഒ കാക്കനാട്,കൊച്ചി, 682037.