മൈഥിലി റോയ്
Mydhili Roy
അഭിനയത്തോടൊപ്പം നർത്തകിയും, കൊറിയോഗ്രാഫറും, മോഡലുമാണ് മൈഥിലി റോയ്. ബാംഗ്ലൂർ യൂണീവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയ മൈഥിലി മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2006 -ൽ ഇറങ്ങിയ യെസ് യുവർ ഓണർ ആയിരുന്നു മൈഥിലിയുടെ ആദ്യ ചിത്രം. തുടർന്ന് സുഭദ്രം, ഡ്യൂപ്ലിക്കേറ്റ് എന്നിവയൂൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ മൈഥിലി അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസറായ മൈഥിലി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മൈഥിലി "റോയ് നെറ്റ്വർക്ക് ഡാൻസ് ആൻഡ് ഡാൻസ് ആർട്ട് ഗ്രൂപ്പി"ന്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നുണ്ട്.
സോഫ്റ്റ് വെയർ എഞ്ചിനീയറായ റോയ് റോഷനെയാണ് മൈഥിലി റോയ് വിവാഹം ചെയ്തിരിക്കുന്നത്.