മൂർ
1993 ജൂലൈ 31 ന് സുരേഷിന്റെയും മിനിയുടെയും മകനായി കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന ഗ്രാമത്തിൽ ജനനം.
ചെറപുഴ ജെഎംയുപിഎസ്, കക്കയംചാൽ സെന്റ് മേരീസ് ഹൈസ്‌കൂൾ, പെരിങ്ങം ഗവണ്മെന്റ് ഹയർസക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും തീയറ്റർ ആർട്സിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
കൊൽക്കൊത്തയിലെ കസ്ബ അർഘ്യ എന്ന നാടകസംഘത്തിന് വേണ്ടി അഞ്ചോളം നാടകത്തിൽ അഭിനയിച്ചു. അഭിനയനിരീക്ഷ, CULT ( കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തീയറ്റർ )തുടങ്ങിയ തീയറ്റർ ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. മായാ തൻബെർഗ്, ഡേവിഡ് സിന്ദർ, ജി കുമാരസ്വാമി, എസ് രാമാനുജം, അറിയൻ നുഷ്‌കിൻ ( Ariane Mnouchkin ) എന്നീ പ്രഗത്ഭരോടൊപ്പം വേദി പങ്കിട്ടു.
കേന്ദ്രസാംസ്‌കാരികമന്ത്രാലയത്തിന്റെ യുവകലാകാരനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവശം.
രോഹിത് വി എസ് സംവിധാനം ചെയ്ത 'കള' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഏറെ ശ്രദ്ധ നേടി.
മൂറിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ | ഇമെയിൽ ഐഡിയിവിടെ