മിധുൻ സൂര്യ
1997 മെയ് 17 ന് മരപ്പണിക്കാരനായ സുരേന്ദ്രന്റെയും ബീനയൂടെയും മകനായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ജനിച്ചു.. ഒറ്റപ്പാലം ലക്കിടിയിലെ ശ്രീ ശങ്കര ഓറിയന്റൽ ഹയർസെക്കന്ററി സ്കൂളിലായിരുന്നു മിധുന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎസ് സി മാത്തമാറ്റിക്സിൽ ബിരുദം നേടി.
സ്കൂൾ,കോളേജ് പഠനകാലത്തുതന്നെ മിധുൻ നാടകങ്ങളിൽ അഭിനയിക്കുമായിരൂന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി തല നാടകോത്സവത്തിൽ രണ്ട് പ്രാവശ്യം മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ദേശീയ തലത്തിൽ നാടകോത്സവങ്ങളിൽ പങ്കെടുത്ത് മിധുൻ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
നാടക വേദികളിലെ അഭിനയപരിചയമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ലിയോ തദേവൂസ് സംവിധാനം ചെയ്ത ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലേക്ക് ഓഡിഷൻ വഴി മിധുൻ തിരഞ്ഞെടുക്കപ്പെടുകയും അതിൽ ഒരൂ ചെറിയ വേഷം ചെയ്യുകയും ചെയ്തു. പിന്നീട് നാൻ പെറ്റ മകൻ എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിനുശേഷം ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയിലും അഭിനയിച്ചു.