മിഥുൻ മുകുന്ദൻ
ടി കെ മുകുന്ദന്റെയും മിനി മുകുന്ദന്റെയും മകനായി കണ്ണൂരിൽ ജനിച്ചു. മാതാപിതാക്കൾക്ക് ദോഹയിലായിരുന്നു ജോലി എന്നതിനാൽ മിഥുൻ പഥിച്ചതും വളർന്നതും ദോഹയിലായിരുന്നു. എം ഇ എസ് ഇന്ത്യൻ സ്ലൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൃദുൽ ചന്ദ്രൻ എന്ന ഗുരുവിന്റെ കീഴിൽ മൂന്നാം വയസ്സുമുതൽ സംഗീത പഠനം തുടങ്ങിയ മിഥുൻ കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും പഠിച്ചിട്ടുണ്ട്. കീ ബോഡിലും വിദഗ്ദനാണ്,
മംഗലാപുരം ഇന്ത്യൻ ഇൻസിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും എം ബി ബി എസ് പൂർത്തിയാക്കിയതിനുശേഷം സംഗീത മേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്നതിനു വേണ്ടീ ബാംഗ്ലൂരിലേക്ക് പോയ മിഥുൻ അവിടെ ഒരു മ്യൂസിക് ബാൻഡിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഒരു സൂഫി ഫ്യൂഷൻ ബാൻഡായിരുന്നു. ബാൻഡിൽ കീ ബോഡ് പ്ലേയർ, അതിന്റെ പ്രൊഡ്യൂറൊക്കെയായി നാലഞ്ച് വർഷം തുടർന്നു. സംഗീതത്തോടൊപ്പം കുറച്ചുകാലം ഡോക്റ്ററായും മിഥുൻ വർക്ക് ചെയ്തിരുന്നു.
2014 ലാണ് മിഥുൻ ആദ്യമായി സിനിമയിൽ സംഗീതം ചെയ്യുന്നത്. കഹി എന്ന കന്നഡ സിനിമയ്ക്ക് വേണ്ടിയായിരുന്നു മിഥുൻ ആദ്യമായി സംഗീതം നിർവഹിച്ചത്. ഒരു മൊട്ടൈ കഥൈ എന്ന കന്നഡ ചിത്രത്തിലെ സംഗീതത്തിന് മികച്ച പുതുമുഖ സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു. 2022 ൽ മമ്മൂട്ടിചിത്രമായ റോഷാക്ക് ലൂടെയാണ് മിഥുൻ ആദ്യമായി മലയാള സിനിമയിൽ സംഗീത സംവിധാനം ചെയ്യുന്നത്. മായാബസാർ 2016, ഗരുഡഗമന ഋഷഭവാഹന എന്നീ സിനിമകളുൾപ്പെടെ പന്ത്രണ്ട് കന്നഡ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടൂണ്ട്.