മെറിൻ ഫിലിപ്പ്
ഫിലിപ്പ് സി മാത്യുവിന്റെയും ഡെയ്സി ഫിലിപ്പിന്റെയും മകളായി കൊല്ലത്ത് ജനിച്ചു. കൊല്ലം അഞ്ചലിലെ സെന്‍റ്.ജോൺസ് സ്കൂള്‍, അബുദാബിയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു മെറിന്റെ സ്കൂള്‍ പഠനം. അതിനുശേഷം തിരുവനന്തപുരം ഗ്രിഗോറിയൻ കോളേജിൽ നിന്നും ബിരുദവും തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നിന്നും ജേർണലിസത്തിൽ പിജിയും പൂർത്തിയാക്കി.
സ്കൂള്‍, കോളേജ് കലോത്സവങ്ങളിൽ കഥാപ്രസംഗം, നാടകം എന്നിവയിലൊക്കെ മെറിൻ പങ്കെടുത്തിട്ടുണ്ട്..14-ാം വയസ്സുമുതൽ നാടക ട്രൂപ്പിൽ അംഗവുമാണ്. 2016 -ൽ ഒരു ഓഡിഷനിലൂടെ മെറിൻ പൂമരം എന്ന സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൂമരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. അതിനുശേഷം ഹാപ്പി സർദാർ എന്ന ചിത്രത്തിൽ നായികമാരിൽ ഒരാളായി. തുടർന്ന് ഈയൽ എന്ന സിനിമയിലും മെറിൻ ഫിലിപ്പ് നായികയായി.