മട്ടന്നൂര്‍ ശങ്കരന്‍കുട്ടി
കണ്ണൂരിലെ മട്ടന്നൂർ ക്ഷേത്രത്തിൽ ചെണ്ടക്കാരായിരുന്നവരുടെ കുടുംബത്തിൽ 1954 ആഗസ്റ്റ് 25 ആം തിയതി മട്ടന്നൂർ ശങ്കരൻകുട്ടി ജനിച്ചു.
സോപാനസംഗീതത്തിന്റെയും ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം ബാല്യത്തിലേ വീട്ടിൽ നിന്ന് ചെണ്ടയും ഇടക്കയും അഭ്യസിച്ചു.
പിന്നീട് പേരൂർ ഗാന്ധി സേവാ സദനത്തിൽ നിന്ന് കഥകളി ചെണ്ട അഭ്യസിച്ച ഇദ്ദേഹം ഡിസ്റ്റിംഗ്ഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ തായമ്പക/കഥകളി ചെണ്ട/സോപാന സംഗീതം/പാണി എന്നിവയിലും നിപുണനായി.
ഈ വിദ്യാലയത്തിലെ ഗുരുവായിരുന്ന പല്ലശ്ശന ചന്ദ്ര മന്നടിയാരിൽ നിന്നും സദനം വാസുവിൽ നിന്നുമായിരുന്നു തായമ്പകയും കഥകളി ചെണ്ടയും ഇദ്ദേഹം പഠിച്ചത്.
തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്ന പട്ടരാത്ത് ശങ്കരമാരാരിൽ നിന്നും ഇടക്കയും അഭ്യസിച്ച ഇദ്ദേഹം വെള്ളിനേഴി ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായി വിരമിച്ചു.
മോഹൻലാലിനെ നായകനാക്കി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലപ്പുറം തിരൂർ സ്വദേശിനി ഭാരതിയെ 1978 ൽ ഇദ്ദേഹം വിവാഹം കഴിച്ചു. ഇവർക്ക് ശ്രീകാന്ത്/ശ്രീരാജ് എന്നീ രണ്ട് ആണ്മക്കളും ശരണ്യ എന്നൊരു മകളുമുണ്ട്. മൂന്ന് മക്കളും വിവാഹിതരാണ്.
ശ്രീകാന്തും ശ്രീരാജും പ്രസിദ്ധരായ ചെണ്ട കലാകാരന്മാർ കൂടിയാണ്. അച്ഛനും മക്കളും ചേർന്നുള്ള ട്രിപ്പിൾ തായമ്പകകൾ ശ്രദ്ധേയമാണ്.