മധു മൂർത്തി

Madhu Moorthy

വൈക്കം സ്വദേശി. കൊച്ചിൻ ഷിപ്‌യാർഡ് ഉദ്യോഗസ്ഥനായിരുന്ന മധു മൂർത്തി അവിടുത്തെ കലാസംഘമായ ഷിപ്‌യാർഡ് റിക്രിയേഷൻ ക്ലബ്ബിന്റെ ആർട്സ് ക്ലബ് സെക്രട്ടറി, നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. വൈക്കം മനീഷ എന്ന നാടക ക്ലബ്ബിന്റെ അംഗമായിരുന്ന മധു നിരവധി അമച്വർ നാടകങ്ങൾ രചിച്ച് സംവിധാനം നിർവ്വഹിച്ചിരുന്നു. 
ഓപ്പറേഷൻ ജാവയുടെ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവാണ്. അച്ഛനായ മധു മൂർത്തി തന്നെയായിരുന്നു കലാരംഗത്ത് തരുണിന്റെ ആദ്യ ഗുരു.

ഭാര്യ വിനു.