യക്ഷിക്കഥയുടെ നാട്ടിൽ
യക്ഷിക്കഥയുടെ നാട്ടിൽ നക്ഷത്രമരച്ചോട്ടിൽ
സ്വർണ്ണച്ചിറകടിച്ചെത്തി പണ്ടൊരു
സ്വർഗ്ഗവാതിൽപ്പക്ഷി
മുത്തുമണി പളുങ്കു പൊയ്കയിൽ
മുങ്ങിക്കുളിക്കാനിറങ്ങുമ്പോൾ
ആലിമാലി വള്ളിക്കുടിലിലൊ
രരയന്നത്തിനെ കിളി കണ്ടൂ
കാട്ടിലെ മയിലിനെ കണ്ടൂ
കലമാൻ പേടയെ കണ്ടൂ (യക്ഷിക്കഥ....)
നീലമയിൽ പേടയോടവർ
പീലിച്ചിറകുകൾ മേടിച്ചു
അല്ലിത്തൂവൽ പൊതിഞ്ഞ കഴുത്തവ
ളരയന്നത്തോടു മേടിച്ചു
കണ്മഷിയെഴുതിയ കണ്ണുകൾ
കലമാനോടവൾ മേടിച്ചൂ (യക്ഷിക്കഥ...)
ചിത്രമലർച്ചിലമ്പണിഞ്ഞവൾ
നൃത്തം വയ്ക്കാനൊരുങ്ങുമ്പോൾ
നീലക്കണ്ണു തുറന്നില്ല
മയില്പീലിച്ചിറകു വിടർന്നില്ലാ
കാട്ടിലെ കഥയൊരു പാട്ടായീ
കണ്ടവരൊക്കെ കളിയാക്കി (യക്ഷിക്കഥ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Yakshikkadhayude Naattil