യാത്രയായ് നീയും
യാത്രയായ് നീയും യാത്രയായ്
യാമിനി തൻ നിലാമുറ്റത്തുണർന്നൊരു
ലാവണ്യവതിയാം സുമകന്യകേ
യാത്രയായ് നീയും യാത്രയായ്
നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും
കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ
ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ
മിഴിയിൽ വെളിച്ചം കെടുന്നൂ ഈ
നിലാവ് പൊലിയുന്നു (യാത്രയായ്..)
ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ
മൺ ദീപങ്ങളായൊഴുകുന്നു
നിമിഷത്തിരക്കൈകളമ്മാനമാടി
നിറുകയിലെത്തിരി കെടുന്നൂ
വിളക്കുമുടയുന്നൂ ഈ
വിളക്കുമുടയുന്നൂ (യാത്രയായ് ....)
-----------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yaathrayaay Neeyum
Additional Info
ഗാനശാഖ: