രാജമല്ലികൾ താലമെടുക്കും

രാജമല്ലികൾ താലമെടുക്കും
രാജഗിരിയുടെ താഴ്വരയിൽ

രാജമല്ലികൾ താലമെടുക്കും
രാജഗിരിയുടെ താഴ്വരയിൽ
കളം വരയ്ക്കും പൊൻ വെയിലേ
കുളിരു വിതയ്ക്കും കാറ്റേ
കാറ്റേ വാ പൊൻ വെയിലേ വാ
കാറ്റേ വാ പൊൻ വെയിലേ വാ
(രാജമല്ലികൾ ...)

പ്രാതഃസന്ധ്യക്കുളിരിൽ
നീരാടി വരുന്നൊരു കാറ്റേ

പ്രാതഃസന്ധ്യക്കുളിരിൽ
നീരാടി വരുന്നൊരു കാറ്റേ
പറയൂ നിൻ കുമ്പിളിൽ നിന്നോ
പനിനീർക്കണികകൾ ചോർന്നൂ
ഈ കവിളിൽ കുളിരു പകർന്നൂ
(രാജമല്ലികൾ ...)

ആരും കാണാതകലെ
നീ ആരെ തിരഞ്ഞു പോയീ

ആരും കാണാതകലെ
നീ ആരെ തിരഞ്ഞു പോയീ
പറയൂ നിൻ കൈകളിലാരുടെ
ചുരുൾമുടി തഴുകിയ ഗന്ധം
പൂ കൊളുന്തു നുള്ളിയ ഗന്ധം
(രാജമല്ലികൾ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raajamallikal Thaalamedukkum

Additional Info

അനുബന്ധവർത്തമാനം