യാഹബീ യാഹബീ
യാഹബീ യാഹബീ യാഹബീ
ലോകൈക വന്ദ്യൻ റസൂലിൻ ദാസൻ
ഷാഹുൽ ഹമീദിൻ വന്ദ്യസ്ഥലം
മാറാത്ത വ്യാധികൾ മാറും പുണ്യസ്ഥലം
മണ്ണിൽ തീരാത്തൊരാധികൾ തീർക്കും പുണ്യസ്ഥലം (യാഹബീ...)
മാലിക്കൂർ ജബ്ബാറായ തമ്പുരാൻ
മർത്ത്യന്റെ മാലുകൾ മാറുന്ന
പുണ്യസ്ഥലം പുണ്യസ്ഥലം
നാഗോൂർ നമ്മുടെ പുണ്യസ്ഥലം
ആർക്കും ആകുലം തീർക്കും ധന്യസ്ഥലം
ലോകൈകവന്ദ്യൻ റസൂലിൻ ദാസൻ
ഷാഹുൽ ഹമീദിൻ വന്ദ്യസ്ഥലം
ഒറ്റനാൾ കൊണ്ടേ ഷേക്ക് ഷാഹുൽ ഹമീദ്
ഓർമ്മയിൽ നിന്നും കുറിച്ച ഖുറാൻ
നിത്യ വിശുദ്ധമാം വേദപുസ്തകം
ഭക്തന്മാരിതാ കണ്ടു നിൽപൂ (നാഗൂർ..)
ഹുസൈൻ ദർക്ഖയും മൂസിബു ഷേക്കിന്റെ ശിഷ്യനായ്
തീർന്നൊരു മണ്ഡപവും അന്ത്യമഹാഗുരു പ്രാർത്ഥിച്ചതാം
തിരുമണ്ഡപവും മുന്നിൽ കണ്ടു നിൽപ്പൂ
വിശ്വാസിമാരായ ലക്ഷോപി ലക്ഷങ്ങൾ
എത്തുന്നു ചന്ദനക്കൂടാരമായ്
കൊട്ടും കുഴലുമായ് ഭക്തിയോടെ
നാഗപട്ടണം വീട്ടി മൿബറയിൽ (നാഗൂർ...)