യാ ധുനി ധുനി
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ... കൈമണി കൈമണി താശികളാൽ ... കൈമണി താശികളാൽ
വാ ബജയൊടു പാട്ടുകൾ നീട്ടുകൾ
ലങ്കിമറിന്ത് കുശാൽ ... ലങ്കിമറിന്ത് കുശാൽ
മധുരക്കടലൊന്നീ മണിമാരന്നുള്ളില് മറിയുന്നേ
മദമേറും രാവിന്റെ മലർമണം ഖൽബില് പതയുന്നേ
അവനൊരുങ്ങീ പിരിശമേറിയ പുതിയ ജന്നത്ത്
ഒന്നവിടമണയാൻ പഹയനവനിന്നെന്തു ഹാലത്ത്
എന്തു ഹാലത്ത് ഓ ... എന്തു ഹാലത്ത്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ... കൈമണി കൈമണി താശികളാൽ ... കൈമണി താശികളാൽ
താശികളാൽ ... താശികളാൽ ...
ആശക്കടലിൽ നീന്തിത്തളർന്നവൻ കേറുന്ന തീരത്ത്
ഓ ... കേറുന്ന തീരത്ത്
മോഹനമന്ദാരപ്പന്തലിന്നുള്ളിലിന്നേതൊരു കിസ്മത്ത്
ഏതൊരു കിസ്മത്ത് ... ഓ ... ഏതൊരു കിസ്മത്ത്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ... കൈമണി കൈമണി താശികളാൽ ... കൈമണി താശികളാൽ
ഇടംവലം പൂത്ത് മറിന്ത് റങ്കുള്ള കനകമുന്തിരിത്തോപ്പ്
കനകമുന്തിരിത്തോപ്പ്
അതിലണിമലർത്തിരി എരിയും കല്പകത്തണലിലുണ്ടൊരു കൂട്ട്
തണലിലുണ്ടൊരു കൂട്ട് ... തണലിലുണ്ടൊരു കൂട്ട്
തണലിലുണ്ടൊരു കൂട്ട് ... തണലിലുണ്ടൊരു കൂട്ട്
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി താശികളാൽ ... കൈമണി താശികളാൽ
പനിനീരലനെയ്യും കുളിരാറ്റിലിറങ്ങി നീ തുടിച്ചാട്ടേ ...
പുളകപ്പുതു മഞ്ഞിൻമണിമിന്നും മലർമെത്ത ഉലച്ചാട്ടേ ...
അടിമലർതൊട്ടുടലിൽ നെറുകയിൽ
മുദിതമൊട്ടുകളാലിടമഴ പരിശമായ് ചൊരിയും
തംതകതകൃതക തിംതകൃതോം
യാ ധുനി ധുനി ധപ്പൊടു ധുടിയൊടു
കൈമണി കൈമണി താശികളാൽ ... കൈമണി കൈമണി താശികളാൽ ... കൈമണി താശികളാൽ