വിഷുക്കിളി വിളിച്ചതെന്തിനെന്നെ

വിഷുക്കിളീ വിളിച്ചതെന്തിനെന്നെ
ജനലരികിൽ വന്നു
മധുമൊഴികൾ ചൊല്ലി
വിഷുക്കിളീ വിളിച്ചതെന്തിനെന്നെ
ഉഷമലരി പൂത്തു
ഉണരുണരുകെന്നോ
വിഷുക്കിളീ വിളിച്ചതെന്തിനെന്നെ

ഒന്നാം മാനം കണി കണ്ടില്ലല്ലോ
ഇരുളാനപ്പുറമേറും കതിരോനേ
രണ്ടാം മാനം കണി കണ്ടില്ലല്ലോ
അതു കാണാതൊരു പൂവും വിരിയില്ല
പൂവിടാക്കൊന്നയെ കണി കണ്ടു നമ്മൾ
കനിയില്ലാത്തേന്മാവിൻ തേങ്ങലും കേട്ടൂ
കാടിൻ മക്കളെ കണ്ടു വാടിയ
കായാമ്പൂവുകളെ (വിഷുക്കീളി...)

അല്ലിപ്പൂവിൻ ഇതൾ നുള്ളും കാറ്റേ
ഇവർ പാടും കഥ കേൾക്കാൻ ഇതിലേ വാ
വെൺ മേഘങ്ങൾ കുളിർ പെയ്യാതെ പോയ്
ഇവർ പെയ്യും കണ്ണീരിലലിയാതെ പോയ്
മണ്ണിന്റെ സ്വപ്നങ്ങൾ മാനത്തു മാരിവിൽ
വർണ്ണങ്ങളായ് വിരിഞ്ഞതും കണ്ടൂ
കാടിൻ മക്കളെ കണ്ടു പാടാത്ത
കണ്ണീർക്കുയിലുകളെ (വിഷുക്കിളി...)

------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishukkili Vilichathenthinenne

Additional Info

അനുബന്ധവർത്തമാനം