വിഷാദവിമൂക രജനി

 

വിഷാദവിമൂക രജനി
ഞാൻ സ്മൃതിഗീതം മൂളുന്നിതാ(2)
പലനാളായെൻ കരളിൽ വിതുമ്പും
വ്രണിത സ്വരങ്ങൾ പകരുന്നൂ
കരയാൻ ഞാൻ മാത്രം
(വിഷാദവിമൂക...)

അകലെയേതോ രാക്കിളി
തേങ്ങിത്തളരും യാമങ്ങളിൽ
ഹൃദയതടങ്ങളിൽ കുളിരുകൾ തൂകി
തെളിയുന്നു അവളുടെ രൂപം
ഇവിടെ ഞാൻ മാത്രം
(വിഷാദവിമൂക...)

സൗന്ദര്യമേ നീ ഭൂമിയെ മൂടിപ്പൊതിയും വേദനയായ്
നിമിഷപഥങ്ങളിൽ ഇതളുകൾ പോലെ
കൊഴിയും നിന്നുടെ തൂവൽ
ഇരുളിൽ ഞാൻ മാത്രം
(വിഷാദവിമൂക...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vishaadavimooka Rajani

Additional Info

Year: 
1982

അനുബന്ധവർത്തമാനം