കല്ല്യാണപ്പെണ്ണേ വന്നാലും
കല്ല്യാണപ്പെണ്ണേ വന്നാലും മുല്ലപ്പൂപ്പന്തലിൽ നിന്നാലും നാത്തൂനായ് വന്നു ഞാൻ കൈ പിടിക്കുമ്പോൾ നാണിച്ച് നിൽക്കാതെ വന്നാലും കല്ല്യാണപ്പെണ്ണേ വന്നാലും മുല്ലപ്പൂപ്പന്തലിൽ നിന്നാലും കസവാട ചുറ്റി വലങ്കാലൂന്നി കതിർമണ്ഡപത്തിൽ അണയുമ്പോൾ കണ്ണുകുളിർക്കെ ഒന്നു കണ്ടോട്ടെ ഈ പൊന്നും ചിറകുള്ള ദേവതയെ ഡുംഡുംഡുംഡും കൊട്ടുണ്ട് പിപ്പിപ്പിപ്പി കുഴലുണ്ട് വരവേൽക്കാൻ മുന്നിൽ ഞാനുണ്ട് കല്ല്യാണപ്പെണ്ണേ വന്നാലും മുല്ലപ്പൂപ്പന്തലിൽ നിന്നാലും കുരവയിൽ മുങ്ങി അനുഗ്രഹം വാങ്ങി മാറിൽ മണിമാലയണിയുമ്പോൾ കരളിൽ നിറയും ആശംസയാൽ നിങ്ങൾക്ക് മധുരം നൽകുന്നു ഉംഉംഉം കുളിരോടെ കളഭത്തിൻ മണമോടെ കല്ല്യാണപ്പെണ്ണേ വന്നാലും മുല്ലപ്പൂപ്പന്തലിൽ നിന്നാലും നാത്തൂനായ് വന്നു ഞാൻ കൈ പിടിക്കുമ്പോൾ നാണിച്ച് നിൽക്കാതെ വന്നാലും കല്ല്യാണപ്പെണ്ണേ വന്നാലും മുല്ലപ്പൂപ്പന്തലിൽ നിന്നാലും