വിരഹങ്ങൾ മധുരങ്ങൾ

വിരഹങ്ങൾ മധുരങ്ങൾ..
വിരഹങ്ങൾ മധുരങ്ങൾ
കുളിർകാറ്റിൽ പൂവണിയുന്നു
ഒഴുകുമ്പോൾ നദി പാടും
കഥ കേൾക്കാൻ പോരൂ വീണ്ടും
വിരഹങ്ങൾ മധുരങ്ങൾ
മധുരങ്ങൾ..

ചൊല്ലിയാടും ചില്ലയിൽ
തേൻമുല്ലയിൽ..
പൂക്കുമോ നീ
ശ്രുതി ചേർക്കും ഹൃദയങ്ങൾ
സ്വരതാളം സംഗീതമാക്കും
വിരഹങ്ങൾ മധുരങ്ങൾ
മധുരങ്ങൾ..

സാന്ധ്യമേഘങ്ങൾ തലോടും
ശ്യാമദാഹ തീരങ്ങൾ
ഉതിരുമ്പോൾ കുളിരുമ്പോൾ
പെയ്തൂ നാം പ്രേമഗീതം
വിരഹങ്ങൾ മധുരങ്ങൾ
മധുരങ്ങൾ..

പോയ ജന്മങ്ങൾ തളിർക്കും 
ജീവരാഗ ഭൂമിയിൽ..
ഇനിയും നിൻ വിരിമാറിൽ
ഹിമജലമായ് വീണലിയും
വിരഹങ്ങൾ മധുരങ്ങൾ
മധുരങ്ങൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virahangal madhurangal