വെണ്ണിലാവേ വെണ്ണിലാവേ
വെണ്ണിലാവേ വെണ്ണിലാവേ
പാതിരാവിൻ പനിനീരേ
നീലവിണ്ണിൻ പൂങ്കവിളിൽ
മിന്നി നിൽക്കും മിഴിനീരേ
കോടക്കാർമുകിൽ വാതിൽ തുറന്നിനി
ഓമൽക്കതിരിൻ ചിരി തൂകാൻ
ഒന്നിനി വരുമോ നോവുകളലിയും
മണ്ണിൻ കരളിനു കുളിരേകാൻ
കൂരിരുൾ തിങ്ങും പാതകൾ തോറും
കൂനിക്കൂടിയിരുന്നു ഞാൻ
തേങ്ങിക്കരയും കരളിൻ മുറിവിൽ
നിൻ കുളിരലകൾ തഴുകില്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vennilaave Vennilaave
Additional Info
ഗാനശാഖ: