വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ

വേനൽ ചൂടിൽ ഉരുകിയ മണ്ണിൽ
വേരിറങ്ങി അരിയൊരു കൊന്ന പൂത്തു
മണ്ണിൻ നോവിന്നുറവിൽ നിന്നീ
പൊന്നു നേടി അഴകൊടു കൊന്ന പൂത്തു
എരിവേനലിലും പൂക്കുളിരോ
കനലിൽ തെളിയും പൊൻ തകിടോ
പൊന്നുടയാട ചാർത്തിയൊരുങ്ങീ
കർണ്ണികാരം പൊൻ മണികർണ്ണികാരം (വേനൽ...)

പൂവുടലാകെ കനകം
പൂശിയ ചാരുപുളകം
ഈ വനശാഖിയണിയേ കിളിയേ
നീ കണികാണാനണയൂ ഇതിലേ
അഴകിൻ നടനം നീളേ
പാടുക കാറ്റേ താളം കൊട്ടിപ്പാടുക നീ
ആടുക കാറ്റേ നീയീ പൊന്നിൻ കിങ്ങിണി ചാർത്തി
മലയോരം നീളെ മേടം കൊന്ന
പ്പൂവുകളാലൊരു പൊൽക്കണിയരുളീ (വേനൽച്ചൂടിൽ...)

വാകകൾ പൂക്കും വഴിയേ
വാസരകന്യേ വരൂ നീ
തീയലയാഴി കടയുന്നകലെ
കാടുകളെന്തേ കനലോ മലരോ
ഇളകും മുടിയിൽ ചാർത്തി
പോരിക താഴെ നീയും സൂര്യത്തേരിലിറങ്ങി
പോരിക ദേവീ പാടാൻ മണ്ണിൻ മംഗളഗീതം
എരിവേനൽ മായും പൂവും പൊന്നും
ചൂടിയ മേടവുമീ വഴി മറയും  (വേനൽച്ചൂടിൽ...)

----------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venalchoodil Urukiya Mannil

Additional Info

അനുബന്ധവർത്തമാനം