നീരാഴിപ്പെണ്ണിന്റെ

നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത
നീലക്കല്‍ കൊട്ടാരം ദൂരെ... ഓ....
ഏഴല്ലോ വാതിലാ കോട്ടയ്ക്കു കാവലായ്
ഏഴേഴു സിംഹങ്ങളാണേ... ഓ......
താഴിട്ടുപൂട്ടിയ കൊട്ടാരം താനേ തുറക്കൂലാ...
താമരക്കണ്മുനത്താക്കോലിന്‍ കണ്ണാല്‍ തുറക്കൂല്ലേ...
ഒന്നാം തിരപ്പുറം പൊന്നാം തിരപ്പുറം 
കേറിമറിഞ്ഞാരേ പോണൂ...
കൂട്ടിനു പെണ്ണാളും കൂടെ തുഴഞ്ഞുവാ
കുട്ടിക്കുറുങ്ങാലി പോലെ...
തങ്കം പോലുള്ളൊരാ തമ്പുരാട്ടീ...
തങ്കത്തളികയില്‍ ചോറു തരും...
താലി പണിയിക്കാന്‍ പൊന്നു തരും...
മാലയില്‍ കോര്‍ക്കുവാന്‍ മുത്തു തരും...

ഒന്നാനാം തോണിയില്‍... 
പൊന്നുകോരുന്നതാരോ...
മുത്താരം തോണിയില്‍... 
മുത്തുകോരുന്നതാരോ...
അമ്പഴകന്‍ മുക്കുവന്റെ തോണി...
ചെമ്പരുന്തു പോലെ പാറി വന്നേ...
ചാഞ്ചക്കമാടുന്നേ തോണി...
പാടി വരൂ... കരളില്‍ കൂടണയും കുരുവീ...
കുന്നത്തെ പള്ളിക്കു നേരുന്നേ ഉണ്ണിത്തിരുരൂപം...
പൊന്നിന്‍ കുരിശൊന്നു നേരുന്നേ കന്നിത്തിരുനാളില്‍...

കാറ്റാടി ചോട്ടിലായ്...
പാട്ടു മൂളുന്നതാരോ...
പൂമോളേ കാണുവാന്‍...
പൂതി കൊള്ളുന്നതാരോ...
പെണ്ണിനെന്നുമാണൊരുത്തന്‍ വേണ്ടേ...
മന്ത്രകോടി തന്നു കൊണ്ടുപോകാന്‍...
ചാകര കൊയ്ത്തു കഴിഞ്ഞാല്‍...
മാമല തന്‍... കുളിരും ചൂടി വരാം കിളിയേ...
മാതാവിന്‍ പള്ളിക്കു നേരുന്നേ പൊന്നുകൊണ്ട് ആൾ രൂപം...
നെഞ്ചില്‍ തഴിപ്പുള്ള പുണ്യാളാ എന്നും തുണക്കേണം...

നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത
നീലക്കല്‍ കൊട്ടാരം ദൂരെ... 
ഏഴല്ലോ വാതിലാ കോട്ടയ്ക്കു കാവലായ്
ഏഴേഴു സിംഹങ്ങളാണേ... 
താഴിട്ടുപൂട്ടിയ കൊട്ടാരം താനേ തുറക്കൂലാ...
താമരക്കണ്മുനത്താക്കോലിന്‍ കണ്ണാല്‍ തുറക്കൂല്ലേ...
ഒന്നാം തിരപ്പുറം പൊന്നാം തിരപ്പുറം 
കേറിമറിഞ്ഞാരേ പോണൂ...
കൂട്ടിനു പെണ്ണാളും കൂടെ തുഴഞ്ഞുവാ
കുട്ടിക്കുറുങ്ങാലി പോലെ...
തങ്കം പോലുള്ളൊരാ തമ്പുരാട്ടീ...
തങ്കത്തളികയില്‍ ചോറു തരും...
താലി പണിയിക്കാന്‍ പൊന്നു തരും...
മാലയില്‍ കോര്‍ക്കുവാന്‍ മുത്തു തരും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerazhipenninte

Additional Info

Year: 
1992