വേനൽ തീയിലംബരം
വേനൽ തീയിലംബരം മേഘക്കാർവിടർത്തവേ
പുതുമഴ കുളിർമഴ
ഇളയിലൊരുത്സവ താള സാധകം
നവജീവ ലാളനം ഇതു മോഹ പൂരകം
തോഴാ അറിയൂ....
പാഴ്മരുഭൂമിയിലും നീരൊഴുകാമിനിയും വാടിയ ചില്ലയിലും പൂവിടരാമിനിയും
ഇതു കാലം നൽകിയ വരദാനം
താൻ കാരുണ്യം
അമ്മയെ ഓർക്കുക നാം ഇനി
അഞ്ജലി കൂപ്പുക നാം
അമ്മയെ ഓർക്കുക നാം ഇനി
അഞ്ജലി കൂപ്പുക നാം
പാട്ടുമറന്നൊരു കിളിപാടീ
പുതിയൊരു ഭൂപാളം
പേടി പടർത്തിയൊരിരുൾ മാറി
പ്രഭാതമായ്
നന്മകൾ തൻ വഴിയേ നാമിനി മുന്നോട്ട്
കർമ്മ തരംഗിണിയിൽ നീന്തുക മുന്നോട്ട്
ഉണരൂ തോഴാ ഉണർവിനോളിയിൽ
ഇതു കാലം നൽകിയ വരദാനം
താൻ കാരുണ്യം
അമ്മയെ ഓർക്കുക നാം ഇനി
അഞ്ജലി കൂപ്പുക നാം
അമ്മയെ ഓർക്കുക നാം ഇനി
അഞ്ജലി കൂപ്പുക നാം
വേനൽ തീയിലംബരം മേഘക്കാർവിടർത്തവേ
പുതുമഴ കുളിർമഴ
ഇളയിലൊരുത്സവ താള സാധകം
നവജീവ ലാളനം ഇതു മോഹ പൂരകം
തോഴാ അറിയൂ....
പാഴ്മരുഭൂമിയിലും നീരൊഴുകാമിനിയും വാടിയ ചില്ലയിലും പൂവിടരാമിനിയും
ഇതു കാലം നൽകിയ വരദാനം
താൻ കാരുണ്യം
അമ്മയെ ഓർക്കുക നാം ഇനി
അഞ്ജലി കൂപ്പുക നാം
കൊഴിയുവതില്ലൊരു നാളും
ജനനീ ഹൃദയ വസന്തം
അതിൽ വിടരും ഗന്ധം സ്നേഹരാരീരം
ഇതു ത്യാഗ സംഗീതം
ആ... ആ.. ആ... ആ
ആ... ആ.. ആ... ആ