നിറകുടമായ്

നിറകുടമായ് അവൾ വിളങ്ങീ
മധുരിമയിൽ മനം തിളങ്ങീ
ഉണരുകയായീണം സ്നേഹരാരീരം
ഇതു ത്യാഗ സംഗീതം
നിറകുടമായ് അവൾ വിളങ്ങീ
മധുരിമയിൽ മനം തിളങ്ങീ

ഉണ്മതൻപുകൾക്കൊടി
പെണ്മയായ്പ്രഭാഞ്ജലി (2)
സേവ ചെയ്തിടിൽ അവൾ
പൂർണ്ണ താപമായ്
മധുമൊഴിയായ് മിഴിയൊളിയായ്
കരൾകവരും അവൾ കനിവാൽ
നിറകുടമായ് അവൾ വിളങ്ങീ
മധുരിമയിൽ മനം തിളങ്ങീ
ഉണരുകയായീണം സ്നേഹരാരീരം
ഇതു ത്യാഗ സംഗീതം

ജന്മമേകിടാതെയും അമ്മയാകുമത്ഭുതം (2)
ഭൂമിയാണവൾ നിറദീപമാണവൾ
അവൾ ലളിത കർമ്മ നിരത
ദൈവമെഴുതും നല്ല കവിത
നിറകുടമായ് അവൾ വിളങ്ങീ
മധുരിമയിൽ മനം തിളങ്ങീ
ഉണരുകയായീണം സ്നേഹരാരീരം
ഇതു ത്യാഗ സംഗീതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirakudamaay

Additional Info

അനുബന്ധവർത്തമാനം