വെള്ളിപ്പടവിറങ്ങി

വെള്ളിപ്പടവിറങ്ങി വരൂ
വേളിക്കോടിയണിഞ്ഞു വരൂ 
അണയൂ വിലാസ രജനീ...അണയൂ നീ 
നിന്നെയെതിരേൽക്കാൻ എൻ മാനസം 
രതിലോലലോലമായിതാ (വെള്ളിപ്പടവിറങ്ങി)

പാൽനുരയാൽ പുഞ്ചിരി തൂകി അലകടലിൻ സ്നേഹം 
തളിരിലയാൽ മെല്ലെ തഴുകി കുളിർകാറ്റ് (പാൽനുരയാൽ)
പൂവണിയുമാശകളാൽ പ്രേമലതയുണരുകയായ് 
പൊൻമുളയിൽ ആരോ തേടും സംഗീതത്തിൻ
ആരോഹണങ്ങൾ മായാലോകം തീർത്തൂ എൻ മാനസം 
രതിലോലലോലമായിതാ (വെള്ളിപ്പടവിറങ്ങി)

ലാലാലാലാ....ലാലാലാലാ....

പുതുമഴതൻ ശ്രീരഞ്ജിനിയായ് മണിമുകിലിൻ പ്രണയം 
വരവേൽപ്പിൻ പദമുരിയാടി തേനരുവീ (പുതുമഴ)
കാമനകൾ ഉലയുകയായ് ഭാവനയിതലിയുകയായ് 
പൂവനിയിലാനന്ദത്തിൻ വർണ്ണത്തൂവൽ വാരിത്തൂകി 
നീലാകാശം ദൂരെ എൻ മാനസം രതിലോലലോലമായിതാ 
(വെള്ളിപ്പടവിറങ്ങി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellippadavirangi

Additional Info

Year: 
1991

അനുബന്ധവർത്തമാനം