മാനത്തുണ്ടൊരു

മാനത്തുണ്ടൊരു കോവിലകം സ്വർഗ്ഗത്തെ കോവിലകം (2)
ശിങ്കാര കോവിലകത്തൊരു രാജാവും റാണിയും
ഉണ്ണിക്കുരുന്നുമായ് വാണിരുന്നു പുന്നാരക്കിടാവുമായ്
വാണിരുന്നു

എന്നിട്ടോ?

ഉണ്ണിക്കുട്ടനു കൂട്ടുകൂടാൻ നക്ഷത്രക്കുഞ്ഞുങ്ങൾ
ഓമനമോനു കളിവിളയാടാൻ ആകാശപ്പൂമുഖം (മാനത്തുണ്ടൊരു)

അമ്പിളിത്തേരിൽ മഴമേഘക്കാറ്റിൽ പള്ളിവേട്ടയെഴുന്നള്ളുമ്പോൾ
രാജാവെഴുന്നെള്ളുമ്പോൾ
എഴുന്നള്ളുമ്പോൾ? (അമ്പിളിത്തേരിൽ)
കറുത്ത വാവിൻ കയത്തിലെങ്ങോ (2)
വെള്ളിത്തേരു മറഞ്ഞുപോയ്...ദൂരേ...
ഉണ്ണിക്കുട്ടനുമമ്മയും കണ്ണീരും കിനാവുമായ്
കാത്തിരുന്നൂ...കേണിരുന്നൂ...(മാനത്തുണ്ടൊരു)

അച്ഛനെത്തേടി സ്നേഹമന്ത്രം പാടി
ഓമനക്കുട്ടനലഞ്ഞൂ വിണ്ണിൽ മയങ്ങി വീണു
അയ്യയ്യോ
അച്ഛനെത്തേടി സ്നേഹമന്ത്രം പാടി
ഓമനക്കുട്ടനലഞ്ഞൂ വിണ്ണിൽ മയങ്ങി വീണു
മേലേക്കാവിലെ ദൈവങ്ങൾ കുഞ്ഞിനെ മെല്ലെ
എടുത്തുണർത്തി
ഓരോ നാളിലായ് മെല്ലെ മെല്ലെ
പൗർണ്ണമി തേരുമെടുത്തുയർത്തി
അച്ഛനുമമ്മയും ഉണ്ണിക്കുട്ടനും
ആനന്ദക്കണ്ണീരു തൂവി നിന്നൂ (2) (മാനത്തുണ്ടൊരു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathundoru