വയലേ വയലേ
വയലേ വയലേ വിളനിറ വയലേ
ഹരിതഭരിതമീയഴകേ...
പുഴയേ പുഴയേ പുണരും പുഴയേ..
ശുഭഗമനതാളലയമേ...
കനവുപെയ്തിറങ്ങുന്നുവോ മാരിയായ്
ഹൃദയമീണമീട്ടുന്നുവോ കളരാവമായ്
നിങ്ങളുമായ് നിങ്ങളുമായ് താളലയങ്ങൾ
നുണരും നുണരും
കണ്ണിലുമായി കരളിലുമായ്
രാഗമാലികൾ ചൊരിയും
മലയേ മലയേ നീലമലയേ
മാടിവിളിക്കുന്നുവോ
കടലേ.. കടലേ.. വെൺനിരനുരയേ
മോഹമുണർത്തുന്നുവോ
എന്നെന്നും എന്നെന്നും
മോഹങ്ങൾ പീലിവിടർത്തും
കണ്ണിന്നും കരളിനുമെന്നും
സ്വപ്നങ്ങൾ ചാലിച്ചെഴുതും
മേനിയിലാകെ സിരകളിലാകെ
മാലത്തിരകൾ ചാർത്തും നിന്നെ
ഏഴാം കടലിൽ പോകും നേരം
കറുകത്തിരയും കാണുന്നുണ്ടോ
നിങ്ങളുമായ് നിങ്ങളുമായ് താളലയങ്ങൾ
നുണരും നുണരും
കണ്ണിലുമായി കരളിലുമായ്
രാഗമാലികൾ ചൊരിയും
വയലേ വയലേ വിളനിറ വയലേ
ഹരിതഭരിതമീയഴകേ...
മഴയേ മഴയേ സ്നേഹക്കുളിരേ നിൻ
വാനം ചൊരിയുന്നുവോ...
വനമേ വനമേ കരിനീലരജനി
ഋതുപുഷ്പം വിടരുന്നുവോ...
കാണുമ്പോൾ എന്നും നിന്നിൽ
സൂനങ്ങൾ സ്നേഹമുണർത്തും
മധുതേടും വണ്ടുകളേല്ലാം
കാതിൽ കിന്നാരം ചൊല്ലും
കാനനമാകേ പൂവനമാകെ
മാനസപുഷ്പ്പം ചുംബനമേകും
എന്നെന്നും നിങ്ങൾ കനവിൽ
മഴവിൽ കൊടിതൻ നൃത്തം കാണാം
നിങ്ങളുമായ് നിങ്ങളുമായ് താളലയങ്ങൾ
നുണരും നുണരും
കണ്ണിലുമായി കരളിലുമായ്
രാഗമാലികൾ ചൊരിയും ( വയലേ...)