എങ്ങു നീ

എങ്ങുനീ എന്നോടൊന്നും പറയാതെ
കനവായ് പോയതെന്തേ
പിന്നെയും മിഴിയിൽ നിറയാതെ
നിനവായ് തീർന്നതെന്തേ
അഴകേ പറയൂ ( എങ്ങുനീ)

സപ്തവർണ്ണങ്ങളും ചാലിച്ചെടുത്തൊരു
വരവർണ്ണതിരശ്ശീല നീയല്ലയോ (2)
കളിവിളക്കെരിയുമെൻ കളിയരങ്ങിൽ
തിരനോട്ടം കാണാതെ തിരിച്ചതെന്തേ...
(എങ്ങുനീ ...) 

ഏഴുസ്വരങ്ങളും ഒന്നിച്ചു ചേർന്നൊരു
ഗന്ധർവ്വ സംഗീതം നീയല്ലയോ (2)
മരുപ്പച്ച തേടി നീ അലയുമെൻ മനസ്സിലെ
മഴത്തുള്ളിയാകാതെ മറഞ്ഞതെന്തേ..
 (എങ്ങുനീ ...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Engu nee

Additional Info

Year: 
2019

അനുബന്ധവർത്തമാനം