വന്നാട്ടേ വരിവരി നിന്നാട്ടേ
വന്നാട്ടേ ഹൊയ് വന്നാട്ടേ ഓയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിൽ കാണാമല്ലോ (ഓയ് വന്നാട്ടെ..) പത്തുപൈസാ നല്ല പഷ്ട്‌വേല -വെറും പത്തുപൈസാ നല്ല പഷ്ട്‌വേല കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം ചുറ്റാൻ പത്തുപൈസാ വെറും പത്തുപൈസാ -ആ പത്തുപൈസാ വെറും പത്തുപൈസാ ന്യൂഡെല്ലി ബൊംബായി മദിരാശി തെങ്കാശി മലയാറ്റൂർപ്പള്ളിയിലെ വലിയപെരുന്നാൾ ശബരിമലക്കോവിലിലെ നെയ്യഭിഷേകം പിന്നെ ത്രിശ്ശിവപേരൂർ മതിലകത്തെ പൂരാഘോഷം മെക്കാ നഗരം എല്ലാം കാണാം -വെറും പത്തുപൈസാ നല്ല പഷ്ട്‌വേല -കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള പട്ടണം കാണാൻ പത്തുപൈസാ വെറും പത്തുപൈസാ -ആ പത്തുപൈസാ വെറും പത്തുപൈസാ ഒരു ജാതി ഒരു ദൈവം ഒരു മതമെന്നീയുലകിൽ ഉപദേശം നൽകിയ നാരായണഗുരുജി കുഞ്ചൻ ഗുരു തുഞ്ചൻ കുഞ്ഞാലിമരയ്ക്കാർ -പിന്നെ വയലാർ വള്ളത്തോൾ നടി റാണിചന്ദ്ര ബുദ്ധൻ സത്യൻ എല്ലാം കാണാം വെറും പത്തുപൈസാ നല്ല പഷ്ട്‌വേല കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള കാരിയം കാണാൻ പത്തുപൈസാ വെറും പത്തുപൈസാ ഓയ് വന്നാട്ടേ വരിവരി നിന്നാട്ടേ ശീമാപ്പട്ടണപ്പൂരമീ ചിത്തിരപ്പെട്ടിയിയിൽ കാണാമല്ലോ വെറും പത്തുപൈസാ നല്ല പഷ്ട്‌വേല കൂട്ടുകാരേ നിങ്ങൾക്കിഷ്ടമുള്ള കാരിയം കാണാൻ പത്തുപൈസാ വെറും പത്തുപൈസാ