ആകാശം സ്വർണ്ണം

ആകാശം സ്വർണ്ണം പൂശിയ-
തമ്പിളിയോ മൂവന്തിക്കതിരുകളോ
ആവേശം നമ്മിലുണർത്തിയ-
തനുഭവമോ പ്രതികാര പരാക്രമമോ

പൊന്നിളം കതിരണി വയലേലകൾ
മണ്ണിലെ കർഷക പണിശാലകൾ
മുത്തറപ്പാടവും തേനറക്കണ്ടവും
മുണ്ടകൻ പൊന്നാര്യൻ പുഞ്ചയും
നമ്മൾ വിതയ്ക്കും നെൽവയലെല്ലാം
നമ്മുടെതല്ലോ എന്നെന്നെന്നും
(ആകാശം സ്വർണ്ണം..)

ചങ്ങാതിക്കൂട്ടും കൂടി
മുന്താണിത്തുമ്പിൽ തപ്പും
ചെന്നായ്ക്കൾ വാഴുന്ന നാട്ടിലും
ജീവനടിയറയേകിയും
സ്നേഹദീപമുയർത്തിടും
ശത്രുവാണഭികാമ്യനെന്നേ
പഞ്ചതന്ത്രം നീതിസാരങ്ങൾ
(ആകാശം സ്വർണ്ണം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
akasam swarnam

Additional Info

Year: 
1978

അനുബന്ധവർത്തമാനം