കള്ളോളം നല്ല പാനീയം

കള്ളോളം നല്ല പാനീയം
ഭൂലോകത്തില്ല മാളോരേ
എള്ളോളം പള്ളയിൽ ചെന്നാൽ
ഭൂലോകം ധിമിതിന്തിത്തൈയ്

പിറക്കും മുൻപുദരവും
പിറന്നാലീ ഉലകവും
അന്ധകാരമൂകമാം - നിലവറകൾ
(കള്ളോളം...)

സ്വരൂപത്തില്‍ നമ്മളെ
സ്ഫുടം ചെയ്യാനീശ്വരൻ
ബന്ധനം വിധിച്ചതീ - തടവറയിൽ
(കള്ളോളം...)

പടച്ചോനെ നമ്മളും
തളച്ചല്ലോ ശിലകളിൽ
കോവിലെന്ന പേരിലെ - തുറങ്കിനുള്ളിൽ
(കള്ളോളം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kallolam nalla

Additional Info

Year: 
1978

അനുബന്ധവർത്തമാനം