വാനമ്പാടി പാടു ഇനിയും
വാനമ്പാടി പാടു ഇനിയും നീ
കേൾക്കാൻ കൊതിച്ചു നെഞ്ചം
കാതിൽ തഞ്ചും നിന്നോമൽ പാട്ടുകൾ
പൊന്നൂയൽ തേരാടി വന്നു..
ഗന്ധർവ ഗായികേ.. ഗീതികയാം കോകിലേ
തരാമിന്നു തേനൂറും ജന്മ ദിനം
ഒരു സ്നേഹ ദിനം..
നിൻ രാഗങ്ങൾ നിൻ ഗാനങ്ങൾ
നിറങ്ങളേഴു വർണ്ണമായ്
നിന്നീണങ്ങൾ നിൻ നാദങ്ങൾ
നിറഞ്ഞ പൂക്കളായ് ( നിൻ രാഗങ്ങൾ )
സ്വരങ്ങളിൽ ദലങ്ങളായ് വിടർന്ന തീരമേ-2
തരാമിന്നു തേനൂറും ജന്മ ദിനം
ഒരു സ്നേഹ ദിനം..
നിൻ ഭാവങ്ങൾ നിൻ താളങ്ങൾ
നിലാവുപോലെ പെയ്കയായ്
നിൻ ശ്രുതികളിൽ നിൻ ജതികളിൽ
ഹിമങ്ങൾ വീഴ്കയായ് ( നിൻ ഭാവങ്ങൾ )
ലയങ്ങളിൽ വിലോലമായലിഞ്ഞ താരമേ -2
തരാമിന്നു തേനൂറും ജന്മ ദിനം
ഒരു സ്നേഹ ദിനം..
Happy Birthday To You... 4
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vanambadi paadu Iniyum