വാനം തൂകും

വാനം തൂകും.. തേനില്‍ മുങ്ങി..
തുള്ളിച്ചാടി നീ വരു....(2)
കരളിലും സിരയിലും
കരളിലും സിരയിലും കുളിര്‍ചൂടി..നീവരൂ
വാനം തൂകും.. തേനില്‍ മുങ്ങി..
തുള്ളിച്ചാടി നീ വരു....

കളിക്കൂട്ടുമൈനേ.. മാര്‍മൂടുമീറന്‍
പൂമ്പീലിയഴിയുമ്പോള്‍..
മഴപ്പൂക്കള്‍ നിന്റെ ..പൂമെയ്യിലാകെ
മാണിക്യമായീടുമ്പോള്‍..
മാനസമണിവീണകളില്‍.. മോഹനമായുണരും
ആവേശ മോഹങ്ങളേ..
അണപൊട്ടിവീഴും ജലധാര ചൂടി..
മാറോടു നീ ചേരു... (2)

വാനം തൂകും.. തേനില്‍ മുങ്ങി..
തുള്ളിച്ചാടി നീ വരു....

ഇളം കാറ്റിൻ താളം കാമാർദ്ര താളം
പൂഞ്ചേലയിളക്കുമ്പോൾ..
കുളിർമേഘ ജാലം മാർമുണ്ടഴിച്ചു
താഴേക്ക്‌ പിഴിയുമ്പോൾ..
മാദകമൃദു മെയ്യിതളിൽ മാലിനിയായ് ഒഴുകൂ
താരുണ്യ ദാഹങ്ങളെ ..
നഖരേഘ ചൂടും വിരിമാറിടത്തിൻ
ചൂടേറ്റു നീ ചേരൂ...

വാനം തൂകും.. തേനില്‍ മുങ്ങി..
തുള്ളിച്ചാടി നീ വരു....
കരളിലും സിരയിലും
കരളിലും സിരയിലും കുളിര്‍ചൂടി..നീവരൂ
വാനം തൂകും.. തേനില്‍ മുങ്ങി..
തുള്ളിച്ചാടി നീ വരു....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanam thookum