വളയൊന്നിതാ കളഞ്ഞു കിട്ടി

വളയൊന്നിതാ കളഞ്ഞു കിട്ടി
കുളക്കടവിൽ കിടന്നു കിട്ടി
നീലനിലാവിൽ തിളങ്ങും വള
നല്ല വലം പിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾ വള
താളക്കുടുക്കമേൽ തട്ടും വള
തത്തിനത്തോം തകതിമി തത്തിനതോം (2)

കൊട്ടെടാ കൊട്ടെടാ കൊട്ടെടാ

താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ
കാണാൻ ചേലുള്ള കാക്കാത്തിപ്പുള്ളിനു
കണിയാരിട്ടു കൊടുത്തതാണോ ദേശത്തെ
കണിയാരിട്ടു കൊടുത്തതാണോ
നത്തി നത്തിം തകതിമി തകതിമി നത്തി നത്തിം (വളയൊന്നിതാ...)

പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ
നമ്പൂരിശ്ശനിടീച്ചതാണോ
കാച്ചിയും തട്ടവുമിട്ടു നടക്കണ ബീവിക്ക് ബീരാൻ കൊടുത്തതാണോ
പൂക്കുഞ്ഞു ബീവിക്ക് ബീരാൻ കൊടുത്തതാണോ

പട്ടാളം വാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ
വാസുകി പാമ്പായി വാസു വരും നേരം
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ
ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ
നത്തി നത്തിം തകനികു നത്തി നത്തിം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Valayonnithaa Kalanju Kitti

Additional Info

അനുബന്ധവർത്തമാനം