വാതിൽപ്പഴുതിലൂടെൻ മുന്നിൽ - F
Music:
Lyricist:
Singer:
Raaga:
Film/album:
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) (വാതിൽപ്പഴുതിലൂടെൻ...) ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണം ഇറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) (വാതിൽപ്പഴുതിലൂടെൻ...) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായി നീ വന്നു (2) (വാതിൽപ്പഴുതിലൂടെൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vaathil pazhuthilooden munnil - F
Additional Info
Year:
1987
ഗാനശാഖ: