വാചാലമായ നിമിഷങ്ങൾ

വാചാലമായ നിമിഷങ്ങൾ ഈ
സംഗമ സുന്ദര സമയങ്ങൾ (2)
നമ്മുടെ ശൃംഗാരസല്ലാപവേളകൾ
നിർവൃതിദായകങ്ങൾ എന്നും നിരവദ്യഭാസുരങ്ങൾ (വാചാലമായ....)

മൗനങ്ങൾ മുഖത്തോടു മുഖം നോക്കി മയങ്ങുമീ
മണല്‍പ്പുറത്തിരിക്കുമ്പോൾ (2)
മനസ്സിൽ നീയോമനിക്കും മദന സൗഗന്ധികങ്ങൾ
മണിയറ തേടുകയോ
സ്വയം മണവാട്ടി ചമയുകയോ (വാചാലമായ...)

നീയെന്റെ വിരിമാറിൽ അറിയാതെ
എഴുതുമീ നഖമുന കളം പോലും  (2)
അസുലഭ രോമഹർഷം അടിമുടി നെയ്തു നെയ്തെൻ
ലഹരിയായ് മാറുമല്ലോ
നമ്മളൊരു പോലെ ഒഴുകുമല്ലോ (വാചാലമായ...)

----------------------------------------------------------------------------

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaachaalamaya Nimishangal

Additional Info

അനുബന്ധവർത്തമാനം