റംസാൻ ചന്ദ്രിക മെയ്യിൽ
റംസാൻ ചന്ദ്രിക മെയ്യിൽ മേയുന്ന
രജപുത്രകന്യയോ
ഏഴാം ബെഹറിലെ ഏഴഴകും പൂക്കും
ഏതോ മൊഞ്ചത്തിയോ
ആ.. ആ...
റംസാൻ ചന്ദ്രിക മെയ്യിൽ മേയുന്ന
രജപുത്രകന്യയോ
ഏഴാം ബെഹറിലെ ഏഴഴകും പൂക്കും
ഏതോ മൊഞ്ചത്തിയോ
പാദുഷ പോലും കണ്ടു മയങ്ങും
പനിനീർപ്പൂവല്ലേ നീ
സുൽത്താന്റെ റാണിയായ് സ്വന്തമാക്കും നിന്നെ
എന്നും സലിംകുമാരൻ
കല്ലേപ്പിളർക്കുന്ന കല്പനക്കാവില്ല
നമ്മളെ വേർപിരിക്കാൻ ഖൽബേ
നമ്മളെ വേർപിരിക്കാൻ
അനാർക്കലീ...
സലിം..
ആ..ആ..ആ....
സ്വപ്നം കണ്ടു ഞാൻ ചിത്രം വരപ്പി-
ച്ചൊരനിരുദ്ധനല്ലേ നീ
സ്വപ്നം കണ്ടു ഞാൻ ചിത്രം വരപ്പി-
ച്ചൊരനിരുദ്ധനല്ലേ നീ
മനസ്സിൽ കണ്ടതു ശയ്യയിൽ വീഴ്ത്തും
മായാശൃംഗാരമേ
ബാണന്റെ ക്രൂരമാം ബാണങ്ങൾക്കാവില്ല
നമ്മളെ വേർപിരിക്കാൻ
ബാലികേ നമ്മളേ വേർപിരിക്കാൻ
അനിരുദ്ധാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ramzan chandrika meyyil
Additional Info
Year:
1980
ഗാനശാഖ: