ഉറങ്ങൂ ഒന്നുറങ്ങൂ
ഉറങ്ങൂ ഒന്നുറങ്ങൂ
സ്മരണകൾ വിരിക്കുന്ന തല്പങ്ങളിൽ
വീണുറങ്ങൂ ഒന്നുറങ്ങൂ ( ഉറങ്ങൂ..)
കാലം കുറിക്കുന്ന താരാട്ടു പാട്ടിന്റെ
ഈരടികൾ ജീവിതങ്ങൾ (2)
എത്ര രാഗങ്ങളിൽ എത്ര താളങ്ങളിൽ
ആലാപനം ചെയ്തു നാമതിനെ
അതിന്റെ ശ്രവണ സുഖങ്ങളിൽ മുഴുകീ
മയങ്ങൂ നീ സങ്കല്പമേ (ഉറങ്ങൂ..)
കാലം വരയ്ക്കുന്ന ച്ഛായാപടത്തിന്റെ
മാതൃകകൾ ജീവിതങ്ങൾ (2)
എത്ര രൂപങ്ങളിൽ എത്ര ഭാവങ്ങളിൽ
ആലേഖനം ചെയ്തു നാമതിനെ
അതിന്റെ ദർശന ലഹരിയിൽ മുഴുകീ
മയങ്ങൂ നീ വ്യാമോഹമേ (ഉറങ്ങൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Urangoo onnurangoo
Additional Info
ഗാനശാഖ: