ഹരിവംശാഷ്ടമി

ഹരിവംശാഷ്ടമി വിളക്കൊളിയിൽ
ഹരിനാമ കീർത്തനക്കുളിർ മഴയിൽ
ഗുരുവായൂരമ്പല ശ്രീകോവിലിൽ
മുരളികയൂതുന്ന ഭഗവാനേ നിന്റെ
തിരുമെയ്യടിയന്  കണി കാണേണം നിത്യം
തിരുമൊഴിയടിയന്  തുണയാകേണം (ഹരിവംശാഷ്ടമി...)
 
വില്വ മംഗലവും പൂന്താനവും പണ്ട്
വിളിച്ചപ്പോൾ നീ വിളി കേട്ടു ഇന്നെൻ
ഹൃദയമാം കുമ്പിളിലെ സ്നേഹത്തിൻ നൈവേദ്യം
തിരുവൂണമൃതാക്കി മാറ്റൂ കൃഷ്ണാ
അമ്പാടിക്കണ്ണനല്ലേ നീയെന്റെ
അഞ്ജനക്കണ്ണനല്ലേ (ഹരിവംശാഷ്ടമി...)
 
 
ഭക്തയാം മീരയ്ക്കും കൂറൂരമ്മയ്ക്കും നീ
ദിവ്യ ദർശന സുഖം നൽകി ഇന്നെൻ
ജീവിത കുരുക്ഷേത്ര യുദ്ധത്തിൽ മനസ്സാകും
അർജ്ജുനനുപദേശം നൽകൂ കൃഷ്ണാ
ഓമനക്കുട്ടനല്ലേ നീയെന്റെ
താമരക്കണ്ണനല്ലേ
കൃഷ്ണാ..കൃഷ്ണാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Harivamshaashtami

Additional Info

അനുബന്ധവർത്തമാനം