തുഴയുമോ തുടരുമോ
തുഴയുമോ തുടരുമോ കടലറിഞ്ഞു ദൂരെ
ഉയരുമീ തിരകളെ ചിറകരിഞ്ഞു നേരെ
ഒരേ നിഴൽ വല നിരന്നോ ആധിയാഴി മേലെ ചെരാതു പോൽ കണ്ണിണകളൊന്നു പിടയേ
(തുഴയുമോ)
കാറ്റിലുടഞ്ഞാലും വേർത്തു പിടഞ്ഞാലും
ഇരുൾപ്പൊഴിയേ തുളച്ചെതിരായ്..
ചാട്ടുളികൾ പോലെ കൂർത്തമിഴിയാലേ
തിരഞ്ഞകലെ പൊരുൾ തൊടുവാൻ
ചോരാതെ കടൽ കനിവേകാം
അടിയെത്തും വല ചിതറീടാം
കെടാക്കാലം കിനാനാളം കഥയായി മാറുമോ നീരുള്ളിൽ ഇരവുറയുമ്പോഴിനിയെവിടീ പാഴ്‌വലയെറിയാൻ
ആഴങ്ങൾ കരമൊഴിയുമ്പോഴുരു
തിരികെ താണ്ടുമറിയാ ദൂരം
(തുഴയുമോ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thuzhayumo thudarumo
Additional Info
Year:
2022
ഗാനശാഖ: