തുയിലുണർത്തു പാട്ട്

അടി പൊലിയല്ലേ മുടി പൊലിയല്ലേ
യശ്ശണ്ടന്മാരുടെ നിയൽ പൊലിയുക

യശ്ശണ്ടന്മാരുടെ നിയൽ പൊലിയല്ലേ
കീശക്കു മാധവരേ തിരുനാൾ പൊലിയുക

കീശക്കു മാധവരേ തിരുനാൾ പൊലിയല്ലേ
മേലുക്കു വിഷ്ണോരേ തിരുനാമം പൊലിയുക

ഭഗവാൻ തിരുമേനി പേർ പാടിപ്പൊലിച്ചപ്പോ
തമ്പുരാൻ കനിഞ്ഞൊരു വരമരുളിയേ

അഞ്ജനമേറിയ മേനിയഴകിയ
ഭഗോതി തമ്പുരാട്ട്യേ പേർ പാടിപ്പൊലിയുക

ഭഗോതി തമ്പുരാട്ട്യേ പേർ പാടിപ്പൊലിച്ചപ്പോ
അടിയന്റെ നാവുമ്മേ കുടിയിരുന്നിതാ

മണ്ടി നടക്കുമ്പോൾ മുണ്ടൻകാൽ അഴകിയ
ഉണ്ണി ഗണപതി പേർ പാടുന്നിതാ

ഉണ്ണി ഗണപതി പേർ പാടിപ്പൊലിച്ചപ്പോ
അടിയന്റെ വിഘ്നങ്ങൾ ഒന്നായൊഴിഞ്ഞിതാ

തിരുമേനി, ശങ്കരസ്വാമിയേ ...
ഭഗവാൻ തന്ന വരം കൊണ്ടേ
നടക്കുന്നടിയൻ തമ്പുരാനേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thuyilunarthu Pattu