തുമ്പപ്പൂ നുള്ളി നടക്കും

തൈ തൈതോം തൈതോം തകതിമിതോം..

തൈ തൈ തോം തൈതോം തകതിമിതോം..

തുമ്പപ്പൂ നുള്ളി നടക്കും പൊന്നോണപ്പൂംതുമ്പികളേ

ചെല്ലപ്പൂംകാറ്റിൻ തേരിൽ പൊന്നോണത്തിന് വന്നവരേ

നിറമുള്ള ചേലയുടുത്ത് ചിറകുള്ള മഴവില്ലുകളെ

ഒരു പിടി മലരും പുതിയൊരു പാട്ടും

ഇനിയൊരു പെണ്ണിന് കൊണ്ടുകൊടുക്കാമോ..(2)

തൃക്കാക്കര അമ്പലനടയിൽ അത്തത്തിൻ നാൾ കൊറ്റിയേറ്റം

ചുറ്റും ഈ കുന്നിനെയാകെ പട്ടണിയിച്ചു പൂക്കാലം

ഒരു വട്ടി പൂക്കളുമായി അവളിവിടെ എത്തുന്നേരം

അവളോടെൻ ഹൃദയ രഹസ്യം മെല്ലെ ചൊല്ലാമോ

മറ്റാരും കേഴ്ക്കാതെ അത് കാതിൽ ചൊല്ലാമോ

തുമ്പപ്പൂ നുള്ളി നടക്കും പൊന്നോണപ്പൂംതുമ്പികളേ

ചെല്ലപ്പൂംകാറ്റിൻ തേരിൽ പൊന്നോണത്തിന് വന്നവരേ

നിറമുള്ള ചേലയുടുത്ത് ചിറകുള്ള മഴവില്ലുകളെ

ഒരു പിടി മലരും പുതിയൊരു പാട്ടും

ഇനിയൊരു പെണ്ണിന് കൊണ്ടുകൊടുക്കാമോ..

ഗമപനി സനിസഗമാ രിഗമപ മഗസനിസാ

നിസഗാ ഗമപാ മപനീ പനിസാ

നിസഗ നിസഗമപ ഗമപ ഗമപനിസ

പനിസഗ മഗസരിസാ..

ഉത്രാടമിരുണ്ടു വെളുക്കും തിരുവോണപ്പൂ വിളികളുമായ്

ഒരു മിന്നിനു പൊന്നുംകൊണ്ട് പുലരിതേരു കിഴക്കുവരും..(2)

ഇരുകവിളിൽ നാണവുമായ് ഇടനെഞ്ചിൽ താളവുമായ്

മധുമാസ രാവിൻ പെണ്ണിവൾ ചാരേ എത്തുമ്പോൾ

നിങ്ങൾ മണമുള്ള മലരുംകൊണ്ട് മണിയറ തീർക്കേണം

തുമ്പപ്പൂ നുള്ളി നടക്കും പൊന്നോണപ്പൂംതുമ്പികളേ

ചെല്ലപ്പൂംകാറ്റിൻ തേരിൽ പൊന്നോണത്തിന് വന്നവരേ

നിറമുള്ള ചേലയുടുത്ത് ചിറകുള്ള മഴവില്ലുകളെ

ഒരു പിടി മലരും പുതിയൊരു പാട്ടും

ഇനിയൊരു പെണ്ണിന് കൊണ്ടുകൊടുക്കാമോ..

പ പ പ ഗമപ മഗസ ഗമപ മഗസ സനിപനിസ

പ പ പ ഗമപ മഗസ ഗമപ മഗസ സനിപനിസ

പ പ പ ഗമപ മഗസ ഗമപ മഗസ സനിപനിസ

പ പ പ ഗമപ മഗസ ഗമപ മഗസ സനിപനിസ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thumbapoo nulli nadakkum

Additional Info

അനുബന്ധവർത്തമാനം