തൃശ്ശിവപേരൂരേ പൂരം കണ്ടൂ
തൃശ്ശീവപേരൂരെ പൂരം കണ്ടു
തിരുവാണിക്കാവിലെ വേല കണ്ടൂ
ആഹാ പൂരം കണ്ടൂ ആഹാ വേല കണ്ടൂ
ആഹാ പൂരംകണ്ടൂ വേല ക്ണ്ടൂ കണ്ടൂ കണ്ടൂ
കായം കുളങ്ങര തൈപ്പൂയം കാണണം
കൊടകര ഷഷ്ഠിക്കും കൊണ്ടു പോണം എന്നെ
കൊടകര ഷഷ്ഠിക്കും കൊണ്ടു പോണം എന്നെ
കായം കുളങ്ങര തൈപ്പൂയം കാണാൻ
തരുണീമണിയെ ഞാൻ കൊണ്ടു പോകും
എന്റെ തരുണീമണിയെ ഞാൻ കൊണ്ടു പോകും
കൊടക്കടുക്കനും സിന്ദൂരപ്പൊട്ടുമായ്
കൊടകര ഷഷ്ഠിക്കും കൊണ്ടു പോകും
കൊടകര ഷഷ്ഠിക്കും കൊണ്ടു പോകും
(തൃശ്ശിവപേരൂരെ...)
പാറമേക്കാവ് ഭഗവതിക്ക്
നിറപറയും നിലവിളക്കും
മല്ലിശ്ശേരി ഭഗവതിക്കു
ചുറ്റുവിളക്കും നിറമാല
ഭവതീ നീ പത്നിയായ് വരുവാനായ്
പണ്ടു വഴിപാടു ഞാൻ കഴിച്ചൂ (2)
(തൃശ്ശിവപേരൂരെ...)
പാരിജാതം പൂത്തു പവിഴമല്ലി പൂത്തു
പതിവ്രതയാം എൻ പ്രാണസഖിയുടെ ആ...ആ (2)
പവിഴമുത്ത് വിരിഞ്ഞില്ല
എന്തേ പവിഴമുത്തു വിരിഞ്ഞില്ലാ
(തൃശ്ശിവപേരൂരെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thrissivaperoore pooram kandu
Additional Info
ഗാനശാഖ: