ജനനന്മക്കായ് സംഘടിച്ചൊരു
ജന നന്മക്കായ് സംഘടിച്ചൊരു നവയുഗശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങൾക്കുള്ളതു രാഷ്ടൃം താന്‍
സ്വര്‍ഗം തമ്മിലടിക്കില്ലിവിടൊരു
സ്വര്‍ഗം പണിയാന്‍ ഒരുമിക്കും
നാടിനു വേണ്ടതു നേടാനായ് കാലം നോക്കിയിരിക്കില്ല
ശ്രമദാനത്തിന്‍ കല്‍പ്പടകേറി ലക്ഷ്യം ഞങ്ങൾ പ്രാപിക്കും
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താൻ (2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ
കണ്ടില്ലെന്നു നടിക്കില്ലാ മുണ്ടുമുറുക്കിയിരിക്കില്ലാ
മടിയന്മാരായ് വെറുതേ വീഥിയില്‍ നടന്നു സമയം കളയില്ലാ....
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താൻ (2)
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ
റോഡുകള്‍ തോടുകള്‍ വീടുകൾ വിദ്യാ കേന്ദ്രങള്‍
നാടിനു വേണ്ടി പടുത്തുയര്‍ത്തിയ ഈ യുവധീരര്‍ മുന്നോട്ട്..
ഒരുമയിലല്ലേ നമ്മുടെ പെരുമ കടമയിലല്ലെ നമ്മുടെ വലിമ
മതസൌഹാര്‍ദ്ദ പാതകള്‍ വെട്ടി
ഞങ്ങള്‍ക്കില്ലാ രാഷ്ട്രീയം ഞങ്ങള്‍ക്കുള്ളതു രാഷ്ടൃം താന്‍
ജനനന്മക്കായ് സംഘടിച്ചൊരു നവയുഗ ശക്തിയിതാ
മറന്നുപോയൊരു മാനവധര്‍മം വിളിച്ചുപറയും ശബ്ദമിതാ
----------------------------------------------------------------------------------------