തൂമഞ്ഞു തൂകുന്ന
തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം പോല്‍
ചേതോഹരി നീ വിടര്‍ന്നു നിന്നു
മധുമാസ നാളില്‍ മലര്‍മഞ്ഞു രാവില്‍
പ്രിയേ നീ വിരുന്നു വന്നു
എന്നില്‍ പ്രിയേ നീ വിരുന്നു വന്നു
(തൂമഞ്ഞു...)
വെണ്‍കുളിര്‍ ചന്ദനപ്പൈങ്കിളി പോലെന്റെ
ഉന്മാദ സ്വപ്നത്തില്‍ ചിറകടിച്ചു
ആപാദചൂഡമൊരു ദിവ്യാനുഭൂതി തന്‍
അമൃതാനുരാഗങ്ങള്‍ ഞാനണിഞ്ഞു
അറിയാതെ ഞാനുണര്‍ന്നു
(തൂമഞ്ഞു...)
ഒരു ഹര്‍ഷലഹരിയിലിന്നലെ ഞാന്‍ നിന്‍റെ
വിരലിലെന്‍ വിരല്‍ കൊണ്ടു തലോടിയപ്പോള്‍
ആനന്ദദായിയാം സ്വര്‍ഗീയനിര്‍വൃതിയില്‍
ആരോമലേ നാം ചേര്‍ന്നലിഞ്ഞു
നമ്മളില്‍ ചൂടുണര്‍ന്നു
(തൂമഞ്ഞു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thoomanju thookunna
Additional Info
ഗാനശാഖ: