തേന്‍‌മുള്ളുകള്‍ സ്മരണകള്‍

ആ....
തേന്‍‌മുള്ളുകള്‍ സ്മരണകള്‍
തേന്‍‌മുള്ളുകള്‍
അവയുടെ മധുരിമ നുകരുക
മുറിവുകള്‍ പകരുക
അരുണിമ പുല്‍കുക നീ തോഴീ
നീലവാനം ഹേമവര്‍ണ്ണമണിവത്
വാസരാഗ്നി പൊലിയും ദുഃഖവേദിയില്‍
തേന്‍‌മുള്ളുകള്‍ സ്മരണകള്‍
തേന്‍‌മുള്ളുകള്‍

പൊന്നും പൂവുകളും കൊഴിയും
സന്ധ്യകളിലൊന്നായി നാം - പ്രിയസഖീ
ചിറകടച്ചു പുഴയൊഴുകും ചന്ദ്രികയില്‍
വിടചൊല്ലി നാം - വിരഹിണീ
ഒരു ചെറുകിളിയുടെ ഹൃദന്തവേദന
ഉരുകിയ ഗാനം തുളുമ്പവേ
ഉയിരാനകലാന്‍ കഴിയാത്തവര്‍ നമ്മള്‍
(തേന്‍‌മുള്ളുകള്‍...)

വാനവീണകളില്‍ ദേവഗീതികകള്‍
പൂക്കുന്നുവോ - പ്രിയസഖീ
കൂരിരുട്ടിലൊരു താരമെന്‍
നിളയെ തഴുകുന്നുവോ - അനുപമ-
മൊരു മൃദു ചുംബനമണിഞ്ഞു മുള്ളുകള്‍
നറുമലരുകളായ് വിടര്‍ന്നുവോ
കനവും കനലും പകരുന്നിതു പ്രണയം
(തേന്‍‌മുള്ളുകള്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmullukal smaranakal

Additional Info

Year: 
1991

അനുബന്ധവർത്തമാനം