ഈ സംഗീതം നിൻ സമ്മാനം

ഈ സംഗീതം നിന്‍ സമ്മാനം തൂവെള്ളത്താമരയില്‍ കുടികൊള്ളും അമ്മേ ബ്രാഹ്മീ വാണീദേവീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം...) കാണാത്ത കാറ്റിന്റെ കള്ളച്ചിലമ്പിന്റെ താളങ്ങളില്‍ വര്‍ഷത്തൂവില്‍ വീഴും തുള്ളിക്കുടങ്ങള്‍തന്‍ ഈണങ്ങളില്‍ ശ്രുതിയായ് ലയമായ് അലിയും സത്യം അമ്മേ നീയല്ലേ ഒളിയായ് നിറമായ് മണമായ് തേനായ് രൂപം മാറ്റും നീ സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം...) അമ്മിഞ്ഞപ്പാലുണ്ണും കുഞ്ഞിന്റെ അവ്യക്ത നാദങ്ങളില്‍ പ്രേമത്തിന്‍ രോമാഞ്ചമണിയുന്ന കന്യതന്‍ നയനങ്ങളില്‍ പല പല ഭാവതലങ്ങളുയര്‍ത്തുവ- തഴകേ നീയല്ലേ ശിലയില്‍ താളമുറഞ്ഞത് ശില്‌പം ചിത്രവുമൊരു ഗീതം സ്വരങ്ങളും നിറങ്ങളും ലയിക്കവേ മനം തരും സുഖം സ്വര്‍ഗ്ഗം (ഈ സംഗീതം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee sangeetham