തേന്മലർത്തേരിലേറി വാ

ആ..ആ.ആ.ആ
തേൻ മലർത്തേരിലേറി വാ
മമസഖീ ചിരി തൂകി വാ
മാത്രയില്ലെല്ലാം കാത്തു ഞാൻ നിന്നെ (2)
മാലാഖേ ആടിപ്പാടി വാ

പൂന്തെന്നൽ പോലെ ഓടി വാ
വരൂ പ്രിയാ എൻ കൂടെ വാ
രാത്രിയിലെല്ലാം ഓർത്തു ഞാൻ നിന്നെ (2)
മേലാകെ നീന്തിയേറി വാ

ആനന്ദരാഗം ആത്മാവിൽ ദാഹം
ഹേമന്തം മേലേറ്റുന്നു
വാസന്തപ്പൂഞ്ചോലയായ് നീ (2)
നീരാട്ടുമോ താരാട്ടുമോ
(പൂന്തെന്നൽ പോലെ...)

തീരാത്ത മോഹം ആവേശമോടെ
ദേഹത്തെ പുൽകീടുന്നു
മാനസചോരനായ് നീ(2)
പാലൂട്ടുമോ തേരോട്ടുമോ
(തേന്മലർ...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmalar therileri vaa

Additional Info

അനുബന്ധവർത്തമാനം